ന്യൂദല്‍ഹി: റിയൊ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പി. ആര്. ശ്രീജേഷ് നയിക്കും. ഇന്നലെ ചേര്‍ന്ന ഹോക്കി ഇന്ത്യ സെലക്ഷന് കമ്മറ്റി യോഗമാണ് സര്‍ദാര്‍ സിങ്ങിനു പകരം ശ്രീജേഷിനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ടീം പ്രഖ്യാപന ചടങ്ങില്‍ കായിക മന്ത്രി വിജയ് ഗോയല്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീജേഷിന്റെ കീഴില്‍ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങിയ ഇന്ത്യന്‍ ടീം ചരിത്രത്തിലാദ്യമായി വെള്ളി മെഡല്‍ നേടി. സ്ഥിരം നായകന് സര്‍ദാറിന് വിശ്രമം നല്‍കിയാണ് അന്ന് ശ്രീജേഷിനെ താത്കാലികമായി ചുമതലയേല്‍പ്പിച്ചത്. ഈ നേട്ടം റിയൊയിലേക്കും മലയാളി ഗോള്‍കീപ്പറില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഹോക്കി ഇന്ത്യയെ പ്രേരിപ്പിച്ചു. വനിതാ ടീമിനെ പ്രതിരോധ നിര താരം സുശീല ചാനു നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: