ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മാ ഹെപ്ത്തുള്ളയും ഖനവ്യവസായ സഹമന്ത്രി ജി.എം. സിദ്ധേശ്വരയും രാജിവെച്ചു.
ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്വിയെ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി നിയമിച്ചു. ഖനവ്യവസായ സഹമന്ത്രിയായി ഗ്രാമ വികസന സഹമന്ത്രി ബാബുല്‍ സുപ്രിയോയെ നിയമിച്ചു. ഇരുവരും കഴിഞ്ഞ ആഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനാ സമയത്ത് തന്നെ രാജിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നതാണ്.
എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങളാല്‍ രാജി നീട്ടി. മന്ത്രിസഭാ പുനസംഘടന നടന്ന ദിവസം കര്‍ണ്ണാടകയിലെ മണ്ഡലത്തില്‍ സിദ്ധേശ്വരയുടെ ജന്മദിനാഘോഷമായിരുന്നു. ഇതേ തുടര്‍ന്നാണ് രാജി വൈകിയത്. പുതിയ പുനസംഘടനയോടെ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78ല്‍ നിന്നും 76 ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: