സെന്റ്കിറ്റ്സ്: വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരെയുള്ള ത്രിദിന മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. വിൻഡീസ് ഇലവനെ 180 റൺസിന് എറിഞ്ഞിട്ട ടീം ഇന്ത്യ രണ്ടാം ദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തിട്ടുണ്ട്. 42 റൺസുമായി ലോകേഷ് രാഹുലും 25 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും ക്രീസിൽ.
23 റൺസെടുത്ത മുരളി വിജയ്, 9 റൺസെടുത്ത ശിഖർ ധവാൻ, 28 റൺസെടുത്ത ചേതേശ്വർ പൂജാര എന്നിവരാണ് മടങ്ങിയത്. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും രണ്ട് വിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്രയുടെയും മികച്ച ബൗളിങ് കരുത്തിലാണ് വിൻഡീസ് ഇലവനെ 180 റൺസിന് പുറത്താക്കിയത്. 41 റൺസെടുത്ത കോൺവാളാണ് അവരുടെ ടോപ് സ്കോറർ. 36 റൺസെടുത്ത ബ്ലാക്ക്വുഡും 34 റൺസെടുത്ത കാംപെല്ലും ഭേദപ്പെട്ട പ്രകടനം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: