സര്‍ഫറാസ് ഹുസൈനെന്ന മുസ്ലീം വിദ്യാര്‍ത്ഥി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് കഴിഞ്ഞ മാസമാണ്. എച്ച്എസ്എല്‍സി പരീക്ഷയില്‍ ഒന്നാമതായി വിജയിച്ചതോടെയാണ് വളരെയേറെ അത്ഭുത പ്രധാന്യത്തോടെ സര്‍ഫറാസിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. എന്താണ് ഈ വാര്‍ത്തയില്‍ ഇത്ര അത്ഭുതപ്പെടാനുള്ളതെന്ന് തോന്നാം? വിദ്യാഭാരതിയുടെ നേതൃത്വത്തിലുള്ള ആസാമിലെ ശങ്കരദേവ് ശിശു നികേതനിലെ വിദ്യാര്‍ത്ഥിയാണ് സര്‍ഫറാസ്. ഹിന്ദു പാരമ്പര്യമുള്ള ഒരു സ്കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥി ഉന്നത വിജയം നേടുന്നത് മാധ്യമങ്ങളിപ്പോഴാണ് ശ്രദ്ധക്കുന്നതെന്ന് തോന്നുന്നു. അത് തന്നെയാണ് ഈ അത്ഭുതത്തിന് കാരണം. എന്നാല്‍ ഇത്തരത്തില്‍ നിരവധി മുസ്ലീം വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിദ്യാഭാരതി സ്കൂളുകളിലായി പഠിക്കുന്നുണ്ട്. അവരെല്ലാം മികവ് പുലര്‍ത്താറുമുണ്ട്.
മാധ്യമങ്ങള്‍ക്കുമപ്പുറം സമൂഹമാധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമാണോ വിദ്യാഭാരതി സ്കൂളില്‍ ഒരു ന്യൂനപക്ഷ വിദ്യാര്‍ത്ഥി ഉന്നത വിജയം നേടുന്നത്? ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭാരതി സ്കൂളുകളില്‍ വിവേചനം നേരിടുന്നുണ്ടോ? ഇങ്ങനെ പോകുന്നു ചര്‍ച്ചയ്ക്ക് ഉരുതിരിഞ്ഞ ചോദ്യങ്ങള്‍. പക്ഷെ യാഥാര്‍ത്ഥ്യം ഇതാണ്. ഇതാദ്യമായല്ല വിദ്യാഭാരതി സ്കൂളുകളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി മികവ് കാട്ടുന്നത്. എല്ലാ വര്‍ഷവും ഇത് സംഭവിക്കാറുണ്ട്. എന്നാല്‍ അന്നൊന്നും അത് വാര്‍ത്തകളായില്ല എന്നതാണ് വാസ്തവം.
രാജ്യത്തെ വിവിധ വിദ്യാഭാരതി സ്കൂളുകളുകളിലായി രണ്ട് ലക്ഷത്തിലധികം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് വിദ്യാഭാരതി ദേശീയ സെക്രട്ടറി ശിവകുമാര്‍ വ്യക്തമാക്കി. അവരില്‍ തന്നെ 1.65 ലക്ഷവും മുസ്ലീം വിദ്യാര്‍ത്ഥികളാണ്. അവര്‍ സ്കൂളിലേയ്ക്ക് കടന്നുവരുമ്പോള്‍ ന്യൂനപക്ഷമാണോ ഭൂരുപക്ഷമാണോ എന്ന് നോക്കാറില്ലെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിലെ കുട്ടികളെല്ലാം നമ്മുടേതാണെന്നും അവരെ എങ്ങനെ നല്ല പൗരന്മാരായി എങ്ങനെ വാര്ത്തെടുക്കാമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1952ല്‍ യുപിയിലെ ഗോരഖ്പൂരില്‍ സരസ്വതി ശിശു മന്ദിരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായി വിദ്യാഭാരതി മാറി. നാനാജി ദേശ്മുഖാണ് സരസ്വതി ശിശു മന്ദിരം ആരംഭിച്ചത്. നിലവില്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലായി 12,364 സ്കൂളുകളാണ് വിദ്യാഭാരതിക്കുള്ളത്. 32,06,212 വിദ്യാര്‍ത്ഥികളും 1,35,500 അധ്യാപകരും വിദ്യാഭാരതിയുടെ ഭാഗമാണ്. അത്യാധുനിക രീതിയിലുള്ള പഠനമാണ് വിദ്യാഭാരതിയുടെ സ്കൂളുകളിലേയ്ക്ക് വിദ്യാര്‍ത്ഥികളേയും അവരുടെ മാതാപിതാക്കളേയും അകര്‍ഷിക്കുന്നത്.
വിദ്യാഭാരതി നേതൃത്വം നല്കുന്ന 619 സ്കൂളുകളില്‍ ഒന്നാണ് അസാമിലെ ശങ്കരദേവ് ശിശു നികേതന്‍ ബേട്ടുകുച്ചി. ഈ സ്കൂളില്‍ നിന്നാണ് സര്‍ഫറാസ് ഉന്നത വിജയം നേടിയത്. തന്റെ മതവിശ്വാസങ്ങളൊന്നും തന്നെ പഠനത്തെ ബാധിച്ചിട്ടില്ലെന്ന് സര്‍ഫറാസ് പറയുന്നു. സരസ്വതി വന്ദനം, ദേശഭക്തി ഗാനങ്ങള്‍, ബാലസംഘം എന്നിവയ്ക്കെല്ലാം ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താനും കൂടാറുണ്ടെന്നും സര്‍ഫറാസ് വ്യക്തമാക്കി. യാതൊരു വിധത്തിലുള്ള വിവേചനവുമുണ്ടായിട്ടില്ല. തനിക്ക് മാത്രമല്ല തന്റെ സഹോദരി സെമിന് ബീഗത്തിനും അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും സര്‍ഫറാസ് പറയുന്നു.
എച്ച്എസ്എല്‍സി വരെ ഈ സ്കൂളില്‍ പഠിച്ച സെമിന് നിലവില്‍ ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. ഇവിടെ 25ലേറെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു അതില്‍ തന്നെ ആറ് പേര് പെണ്‍കുട്ടികളാണ്. ചില മുസ്ലീം പെണ്‍കുട്ടികള്‍ സരസ്വതി വന്ദനവും മറ്റും നന്നായി ചൊല്ലും. സര്‍ഫറാസിന്റെ പിതാവ് അജ്മല്‍ ഹുസൈനും സ്കൂളിനെ അംഗീകരിക്കുന്നു. തന്റെ മകനെ ഈ സ്കൂളില്‍ ചേര്‍ക്കാന്‍ തന്നെ കാരണം ആ സ്കൂളിലെ മികവും അച്ചടക്കവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇനി ഡോ. നള്ളി കുപ്പുസ്വാമി വിവേകാനന്ദ വിദ്യാലയ ജൂനിയര്‍ കോളേജിലെ യാസ്മിന് എന്ന വിദ്യാര്‍ത്ഥിയുടെ അഭിപ്രായം ആരായാം. യാസ്മിന് ഈ സ്കൂളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വിവിധ സ്കൂളുകളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച യാസ്മിന് ആറാം ക്ലാസ് മുതലാണ് ഇവിടെ പഠനമാരംഭിക്കുന്നത്. ഒരു അഭിഭാഷകനാകണമെന്നാണ് യാസ്മിന്റെ ആഗ്രഹം. സ്കൂളിലെ അച്ചടക്കവും പഠനവും സംസ്ക്കാരവും പരിരക്ഷയും തന്റെ ഭാവിക്ക് ഉതകുന്നതാണെന്ന് യാസ്മിന് പറയുന്നു. സ്കൂളില്‍ നടത്തുന്ന പൂജകളില്‍ വളരെ താല്പര്യമാണ്. വെള്ളപ്പൊക്ക ദുരിതങ്ങളെ തുടര്‍ന്ന് സ്കൂള്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനത്തില്‍ തനിക്കും പങ്ക് ചേരാനായതില്‍ അഭിമാനിക്കുന്നു. ഉത്തരവാദിത്തമുള്ള വ്യക്തിയാകാന്‍ ഈ സ്കൂള്‍ എന്നെ സഹായിച്ചിട്ടുണ്ടെന്നും യാസ്മിന് പറഞ്ഞു. എന്തെങ്കിലും പുണ്യ പ്രവര്‍ത്തി സ്കൂളിനായി ചെയ്യുമെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥി അഷഫുഖര് റഹ്മാന് വ്യക്തമാക്കിയത്. എല്‍കെജി മുതല്‍ ഇവിടെയാണ് പഠിക്കുന്നത്. ജീവിത രീതിയില്‍ തന്നെ മാറ്റം വരാന്‍ ഈ സ്കൂള്‍ സഹായിച്ചിട്ടുണ്ടെന്ന് റഹ്മാനും പറയുന്നു.
കൊച്ചിയിലെ സരസ്വതി വിദ്യാനികേതന്‍ പബ്ലിക്ക് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ നിബിന് ജോര്‍ജ്ജ്, രേഷ്മ മരിയാ സാബു, അലിഷ ഖാതൂന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രം. സ്കൂളിലെ അച്ചടക്കവും മികവുമാണ് ഇവിടെ ചേരാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: