വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് ഒരു പ്രമുഖ പാര്‍ട്ടി വനിതയെ ഈ മല്‍സരത്തിന് നിയോഗിക്കുന്നത്.
കാലിഫോര്‍ണിയയില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനിലാണ് ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി അംഗീകരിച്ചത്.
എട്ട് വര്‍ഷം മുമ്പ് ഹിലാരിക്ക് നഷ്ടമായ അവസരം കൂടിയാണിത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ ഹിലാരി നേരിടും. മുന്‍ പ്രസിഡന്റ്ബില് ക്ലിന്റന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: