ബ്രസൽസ്: ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതി മെനഞ്ഞ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. നൗറെദീന്, സഹോദരന് ഹംസ എന്നിവരെയാണ് സുരക്ഷാ സേന ജീവനോടെ പിടികൂടിയത്.
മോണ്‍സ് മേഖലയിലെ ലീജ് നഗരത്തിലുള്ള വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഭീകര വിരുദ്ധ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളോ മറ്റു സ്ഫോടക വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ച് 22നു ബല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലും സമീപത്തെ മെട്രോയിലുമായി ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ 32 കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: