കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കില്ല. ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിനേത്തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനം പ്രസംഗത്തിലില്ലെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശത്തിലുള്ളത്.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കമുള്ളവര്‍ കോടിയേരിയുടെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 24നു പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലെ കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും വയലില്‍ പണിയെടുത്താല്‍ വരമ്പത്തു കൂലി കിട്ടുമെന്ന് ആര്‍എസ്എസുകാര്‍ ഓര്‍ക്കണമെന്നുമായിരുന്നു കോടിയേരി പ്രസംഗത്തിനിടെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: