ദോഹ: ഖത്തറില്‍ സപ്തംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ പൊതു മാപ്പ് പ്രഖ്യാപിച്ചു. രാജ്യത്തേക്കുള്ള എന്‍ട്രി, എക്സിറ്റ്, റസിഡന്‍സ്, സ്പോണ്‍സര്‍ഷിപ്പ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍ പൊതുമാപ്പ് കാലത്ത് ഇളവ് ലഭിക്കും.
നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്മെന്റുമായി ബന്ധപ്പെടണമെന്നും ആനുകൂല്യം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: