ന്യൂദല്‍ഹി: ഗതാഗത നിയമങ്ങള്‍ ലംഘിച്ചും അശ്രദ്ധയോടെയും വാഹനമോടിച്ച കേസുകളില്‍ കേരളം ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ നിയമലംഘനത്തില്‍ രാജ്യത്തെ നഗരങ്ങളില്‍ തിരുവനന്തപുരം (12,440), കൊച്ചി (10,502), തൃശൂര്‍ (8,068) എന്നിവയാണ് മുന്നില്‍. തലസ്ഥാനമായ ദല്‍ഹി (7,411) നാലാമതാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു. ആകെ നാലര ലക്ഷം പേര്‍ക്ക് പരിക്കേറ്റു. കേരളം (1,30,907), തമിഴ്നാട് (54,253), മധ്യപ്രദേശ് (41,529) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട 1,538 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിലും കേരളമാണ് മുന്നില്‍. 500 കേസുകള്‍. രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ പത്ത് ശതമാനമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ നിയമലംഘനം വര്‍ദ്ധിക്കുന്നതിന് കാരണം വീതികുറഞ്ഞ റോഡുകളാണെന്ന് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞു. ആകെയുള്ള 2.75 ലക്ഷം കിലോമീറ്റര്‍ റോഡില്‍ 2.5 ലക്ഷം കിലോമീറ്റര്‍ അഞ്ച് മീറ്ററില്‍ താഴെ വീതിയുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: