ആലപ്പുഴ: സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് എഐസ്എഫ് സംസ്ഥാന സെക്രട്ടറി സുഭാഷ് സുധാകരന് അറിയിച്ചു.
കഴിഞ്ഞ തവണത്തെക്കാള്‍ 30 ശതമാനം ഫീസ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണ്. മെറിറ്റ് സീറ്റില്‍ പോലും ഫീസ് വര്‍ധിപ്പിക്കാനുളള നീക്കം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങളുടെ വ്യതിചലനമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
സാമൂഹിക നീതിയും മെറിറ്റും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎസ്എഫ് കേരള സര്‍വകലാശാല കണ്വന്ഷന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: