കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരളഘടകം ധനകാര്യ ഉച്ചകോടി സംഘടിപ്പിച്ചു. കേരളത്തിലെ വ്യവസായങ്ങളുടെയും ധനകാര്യമേഖലയുടെയും സമഗ്രവികസനത്തില് സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും നിര്‍ണായകപങ്കു വഹിക്കുന്നതെങ്ങിനെയെന്ന് ഉച്ചകോടിയില്‍ പ്രമുഖ വ്യവസായ വിദഗ്ദ്ധര്‍ വിശദീകരിച്ചു.
ജിഎസ്ടി നടപ്പാക്കുന്നതിനു നിരവധി വെല്ലുവിളികളുണ്ടെങ്കിലും 2017 ഏപ്രില്‍ 1 മുതല്‍ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമായിട്ടുണ്ടെന്ന് കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന് വ്യക്തമാക്കി. ജിഎസ്ടിയെക്കുറിച്ചുള്ള സംവാദത്തില്‍ വര്‍മ & വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന്റെ പാര്‍ട്ണര്‍ വിവേക് കെ ഗോവിന്ദ്, ശ്രീരാം ക്യാപിറ്റല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ മാത്യു വര്‍ഗീസ്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ ചീഫ് എക്കണോമിസ്റ്റ് ഡോ.മാര്ട്ടിന് പാട്രിക്, കെപിഎംജിയുടെ സവിത് വി ഗോപാല്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.
നിരവധി ബാങ്കുകളുടെയും ധനകാര്യ കമ്പനികളുടെയും മാതൃവിദ്യാലയമാണ് കേരളമെന്ന് സിഐഐ സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും മണപ്പുറം ഫിനാന്‍സ് എംഡിയുമായ വി പി നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ബാങ്കിംഗ്, ടെലികോം, ഫിന്‍ടെക് മേഖലകളെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജിയോജിത് ബിഎന്‍പി പാരിബാസ് എംഡി സി ജെ ജോര്‍ജ് സംസാരിച്ചു.
സിഐഐ കേരളഘടകം സംഘടിപ്പിച്ച ധനകാര്യ ഉച്ചകോടിയില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍ ഡോ. കെ .എന്‍. രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: