തിരുവനന്തപുരം: കണ്ണൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനും നിയമവാഴ്ച പുനഃസ്ഥാപിക്കാനും ഉള്ള പ്രാഥമിക ചുമതല സംസ്ഥാന ഗവണ്മെന്റിന് തന്നെയെന്ന് യുഡിഎഫ് എംഎല്‍എമാര്‍. ഇക്കാര്യത്തില്‍ ദുരഭിമാനം വെടിഞ്ഞ് അഖിലകക്ഷിയോഗമോ ബന്ധപ്പെട്ടവരുടെ യോഗമോ മുഖ്യമന്ത്രി വിളിച്ച് കൂട്ടണമെന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാരായ കെ.സി. ജോസഫ്, കെ.എം. ഷാജി, സണ്ണി ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ആര്‍എസ്എസ് മുഖ്യമന്ത്രി പിണറായി വിജയനെ അങ്ങോട്ട് സമീപിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്.
നാലരമാസക്കാലത്തിനുള്ളില് ഏഴ് പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം കൊലചെയ്യപ്പെട്ടത്. ഏറ്റവും ഭയാനകമായ രീതിയില്‍ കൊലപാതക രാഷ്ട്രീയം അരങ്ങേറുമ്പോഴും ഇതിന് പരിഹാരം കാണാന്‍ ഗൗരവകരമായ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കാണുന്നില്ലെന്നത് ഖേദകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: