വാരാണസി: ഗ്യാസ് പൈപ്പ്ലൈന് പദ്ധതിയ്ക്കു തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസിയലെത്തും. 1500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്യാസ് പൈപ്പ് ലൈന്‍പദ്ധതിക്ക് 51,000 കോടിയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇത് എട്ടാം തവണയാണ് മോദി വാരാണസിയില്‍ സന്ദര്‍ശനം നടത്തുന്നത്. റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്.
ഉര്‍ജ ഗംഗ എന്ന് പേരു നല്‍കിയിട്ടുള്ള ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ പാചകവാതകം പൈപ്പ് വഴി വീടുകളില്‍ ലഭിക്കും. രണ്ടുവര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
അലഹബാദ്- വാരാണസി റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനും ശീതീകരിച്ച കാര്‍ഗോ സെന്ററിനുള്ള തറക്കല്ലിടലമാണ് റെയില്‍വേ പദ്ധതികള്‍.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ധര്മ്മേന്ദ്രപ്രധാന്, മനോജ് സിന്‍ഹ എന്നിവരും സ്ഥലതെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: