ജയ്പ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളില്‍ വലിച്ചെറിഞ്ഞു. കത്തിച്ചും പ്ലാസ്റ്റിക് കൂടുകളിലാക്കിയും കളഞ്ഞ അവശിഷ്ടങ്ങളില്‍ പല ഭാഗങ്ങളും കണ്ടെത്തി.
നാലു ദിവസമായിട്ടാണ് പലയിടങ്ങളില്‍ നിന്ന് പോലീസിന് ഇവ ലഭിച്ചത്.
ഒക്ടോബര്‍ 30നാണ് തുടക്കം. ആള്‍വാറിലെ ആര്യനഗറില് നിന്ന് സ്ത്രീയുടെ വലതു പാദം ലഭിച്ചു. അടുത്ത ദിവസം രണ്ടു കൈകളടങ്ങിയ ബാഗും ലഭിച്ചു. ബുധനാഴ്ചയാണ് ഏഴാമത്തെയും അവസാനത്തെയും ബാഗ് കിട്ടിയത്. ഇതിലായിരുന്നു തല. അതോടെയാണ് ആളെത്തിരിച്ചറിഞ്ഞത്.
കാണാതായ സ്ത്രീക്കുവേണ്ടി തെരച്ചില്‍ തുടങ്ങി. അപ്പോഴാണ് 35 വയസുള്ള യോഗേഷ് മല്‍ഹോത്ര സംശയത്തിന്റെ നിഴലിലായത്. ഇയാളുടെ ഭാര്യയെ ദീപാവലി ദിവസം മുതല്‍ കാണാനില്ലായിരുന്നു.
ഇവരും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായ ശേഷമാണ് കാണാതായതെന്ന് വെളിവായി. തുര്ടന്നുള്ള അന്വേഷണത്തിലാണ് ഇയാളുടെ കൈയില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടത്. പോലീസ് നിരീക്ഷിക്കുന്നുവെന്ന് മനസിലായതോടെ ഇയാള്‍ മുങ്ങി.
പിന്നീട് ഇയാളെ ഹരിയാനയില്‍ അറസ്റ്റു ചെയ്തു.
താന്‍ അവരെ കൊന്നില്ലെന്നും ആത്മഹത്യ ചെയ്തതാണെന്നും ഇത് വിവാദമായി തനിക്ക് വല്ലതും സംഭവിച്ചാല്‍ കുഞ്ഞിന് ആരുമില്ലാതാകുമെന്നും ഭയന്ന് മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളില്‍ തള്ളുകയായിരുന്നുവെന്നുമാണ് യോഗേഷ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: