കാസര്‍കോട്: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. എസ്എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ 18774 പേര് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുണ്ട്. പക്ഷെ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി പ്ലസ് വണിന് 16912 സീറ്റുകള്‍ മാത്രമാണുള്ളത്.
ഇന്നലെ വൈകിട്ട് വരെ ഓണ്‍ലൈനായി 16845 പേര് അപേക്ഷ നല്‍കിയതില്‍ 16658 അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി പാസ്സായവരില്‍ അപേക്ഷ നല്കാന് 1929 പേര് ബാക്കിയുണ്ട്.
ആകെ 106 ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണ് ഉള്ളത്. ഇതില്‍ യഥാക്രമം 64 സര്‍ക്കാറും, 24 എയ്ഡഡും, 16 അണ്‍എയ്ഡഡും, സ്പെഷല്‍, റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ ഒരോന്നും വീതമാണുള്ളത്.
സര്‍ക്കാര്‍ മേഖലയില്‍ 10260 സീറ്റുകളില്‍ മെരിറ്റില്‍ 9931നും, സ്പോര്‍ട് 329 നും ആണ് ഉള്ളത്. എയ്ഡഡ് വിഭാഗത്തില്‍ 2880 സീറ്റില്‍ മെരിറ്റ് 2770, സ്പോര്‍ട്സ് 110 ആണ്. മാനേജ്മെന്റ് 1128, കമ്യൂണിറ്റി 372 ചേരുമ്പോള്‍ ആകെ 4380 സീറ്റുകളാണുള്ളത്. അണ്‍എയ്ഡഡ് മേഖലയില്‍ 2272 സീറ്റുകളുമുണ്ട്.
ജില്ലയില്‍ പ്ലസ് വണ്ണിന് സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ യഥാക്രമം 58, 53, 60, എയ്ഡഡ് 40, 15, 18, അണ്‍എയ്ഡഡ് 18, 7, 20 എന്നിങ്ങനെയാണ് ബാച്ചുകളുള്ളത്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ആകെ 13140 മെരിറ്റ് സീറ്റുകളാണുള്ളത്. ഇതില്‍ സയന്‍സ് 5052, ഹ്യൂമാനിറ്റീസ് 3774, കൊമേഴ്സ് 4314 ആണ്. നോണ്മെരിറ്റ് സീറ്റില്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി മാനേജ്മെന്റിന് യഥാക്രമം 612, 234, 282, കമ്യൂണിറ്റി വിഭാഗത്തില്‍ 216, 72, 84, അണ്‍എയ്ഡഡിന് 936, 350, 986 സീറ്റുകളാണുള്ളത്.
സ്കൂളുകളില്‍ സീറ്റ് ലഭിക്കാത്ത 1862 പേര്‍ക്ക് സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടിവരും. ഇവര്‍ക്ക് ഓപ്പണ്‍ സ്കീമില്‍ പ്ലസ്ടു പരീക്ഷയെഴുതുവാനുള്ള സംവിധാനം സര്‍ക്കാര്‍ സജ്ജീകരിക്കാറുണ്ട്.
അപോക്ഷ സമര്‍പ്പിക്കുവാനും അതിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 22 ആണ്.
ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് മെയ് 29നും, ആദ്യ അലോട്ട്മെന്റ് ജൂണ്‍ 5 നും ആണ്. ജൂണ്‍ 14 ന് ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും 18 വരെ നടക്കും. ഈ വിഭാഗത്തില്‍ ഓണ്‍ലൈന്‍ രജിട്രേഷന് മെയ് 19 ന് ആരംഭിക്കും. അവസാന തീയ്യതി 30 ആണ്. ജൂണ്‍ 6 ന് സ്പോര്‍ട്സ് ക്വാട്ടയില്‍ ആദ്യ അലോട്ട്മെന്റ് നടക്കും. മുഖ്യ അവസാന അലോട്ട്മെന്റ് തീയതി ജൂണ്‍ 12 ആണ്. സ്പോര്‍ട്സ് ക്വാട്ടയിലൂടെയുള്ള അവസാന പ്രവേശന തീയതി ജൂണ്‍ 29 ആണ്. പ്ലസ് വണ്‍ പ്രവേശന നടപടിക്രമങ്ങള്‍ ജൂലൈ 22ന് അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: