ഡ്യൂനഡിന്‍:വില്ല്യംസണിന്റെ സെഞ്ചുറിയില്‍ കീവിസ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 33 റണ്‍സിന്റെ ലീഡു നേടി.ദക്ഷിണാഫ്രിക്കയുടെ 308 റണ്‍സിന് മറുപടി പറഞ്ഞ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 341 റണ്‍സ് നേടി.
രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നം ദിനം കളിനിര്‍ത്തുമ്പോള്‍ ഓപ്പണര്‍ കുക്കിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 38 റണ്‍സ് നേടി.ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ എല്‍ഗാര്‍ (12),ആംല (23) എന്നിവര്‍ പുറത്താകാതെ നില്ക്കുന്നു.
വില്ല്യംസണിന്റെ ശതകമാണ് (130 )ന്യൂസിലന്‍ഡിന് ലീഡ് നേടിക്കൊടുത്തത്. വില്യംസണിന്റെ പതിനാറാം ടെസ്റ്റ് സെഞ്ചുറിയാണിത്.ഓപ്പണ്ര് റാവലും (52) മധ്യനിരക്കാരനായ വാറ്റ്ലിംഗും (50)അര്‍ധ സെഞ്ചുറി നേടി.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കെ.എ.മഹാരാജ് 94 റണ്‍സിന് അഞ്ചു വിക്കറ്റ് എടുത്തു.ഫിലാന്‍ഡറും മോര്‍ക്കലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗസ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ കുക്കിനെ പൂജ്യത്തിന് നഷ്ടമായി.ബോള്‍ട്ടിന്റെ പന്തില്‍ വാറ്റ്ലിംഗ് കുക്കിനെ കുരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: