ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ തിരിച്ചടി. ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ കോഹ്ലി പുതിയ റാങ്കിങ്ങില്‍ നാലാമത്. അതേസമയം ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആര്. അശ്വിന് ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ മോശം പ്രകടനമാണ് കോഹ്ലിക്ക് റാങ്കിങ്ങില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തിയത്. ഓസീസ് നായകന് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ സെഞ്ചുറി പ്രകടനത്തോടെ ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് രണ്ട് സ്ഥാനം മുന്നേറി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് നായകന് ജോ റൂട്ടാണ് മൂന്നാമത്. ആറാമതുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം.
ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന് ഒന്നാം സ്ഥാനം വീണ്ടെടുത്തു. നേരത്തെ രണ്ടാമതായിരുന്ന അശ്വിന് ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനെ പിന്തള്ളിയാണ് ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയത്. ഷാക്കിബ് രണ്ടാമതും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: