കൊച്ചി: സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് അലക്സാണ്ടര്‍ ബേബിക്കെതിരെ പോക്സോ കുറ്റം ചുമത്തി. മിഷേലിനെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ക്രോണ്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്കോ കുറ്റം ചുമത്തിയത്.
ക്രോണിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാള്‍ മിഷേലിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. മാര്‍ച്ച് ആറിനാണ് മിഷേല്‍ ഷാജി എന്ന സി എ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്.
പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: