കോഴിക്കോട്: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ തല പോലീസുകാര്‍ തല്ലിപ്പൊളിച്ചു. പത്തോളം പ്രവര്‍ത്തകര്‍ക്കാണ് പോലീസ് അക്രമത്തില്‍ പരിക്കേറ്റത്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. വിബിന്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. പ്രഫുല്‍ കൃഷ്ണന്, ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ജില്ലാ ഭാരവാഹികളായ കെ. അനൂപ്, സിനൂപ് രാജ്, എം. സനൂപ്, പ്രവര്‍ത്തകരായ അര്ജ്ജുന്, പി. നിധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രകാശ്ബാബുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
പ്രവര്‍ത്തകര്‍ക്കുനേരെ ക്രൂരമായ മര്‍ദ്ദനമാണ് പോലീസ് നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശ്ബാബുവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: