അറിവിനും വ്യക്തിത്വവികാസത്തിനും മാത്രമല്ല വിദ്യാഭ്യാസം. ജീവിതവിജയത്തിന് മികച്ചൊരു ജോലി നേടുകയെന്നതും വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യംതന്നെയാണ്. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫൈനല്‍ പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് പഠനത്തിന് ഒട്ടേറെ മേഖലകളുണ്ട്. പക്ഷേ ഭാവിയില്‍ എന്താകണമെന്ന ആഗ്രഹം സഫലമാകുന്നതില്‍ ഉപരിപഠനത്തിന് തെരഞ്ഞെടുക്കുന്ന കോഴ്സുകള്‍ നിര്‍ണായകമാണ്. ഏതേത് കോഴ്സുകള്‍ പഠിച്ചാല്‍ ഏതൊക്കെ പ്രൊഫഷനിലെത്താം? കോഴ്സുകള്‍ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ? ഇവയെല്ലാംമനസിലാക്കുന്നതിനും മികച്ചൊരു തൊഴില്‍ കണ്ടെത്തുന്നതിനും കരിയര്‍പ്ലാനിംഗ് ആവശ്യമാണ്.
കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍: അഭിരുചിയും താല്പര്യവും പരിമിതികളുമൊക്കെ പരിഗണിക്കണം. അഭിരുചി വളരെ പ്രധാനം. കോഴ്സുകള്‍ അനവധിയുണ്ടെങ്കിലും നേടുന്ന യോഗ്യതയും നൈപുണ്യവുമൊക്കെയാണ് ഒരു തൊഴിലിന് പ്രാപ്തമാക്കുന്നത്.
അവരവര്‍ക്ക് ഇണങ്ങുന്ന പഠനമേഖല കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ വ്യക്തിഗത ഗുണങ്ങള്‍, സ്ഥാപനത്തിന്റെ മേ•, ഭൗതികസൗകര്യങ്ങള്, പഠനചെലവുകള്‍, കോഴ്സിന്റെ പ്രസക്തി, അംഗീകാരം, ഉപരിപഠനസാധ്യത, ഫാക്കല്‍റ്റി നിലവാരം, തൊഴില്‍സാധ്യത, പ്ലേസ്മെന്റ് സഹായം എന്നിവയൊക്കെ മനസിലാക്കണം.
മികച്ച കരിയര്‍ ലക്ഷ്യത്തോടെ വേണം വിദ്യാസമ്പാദനം കാലേക്കൂട്ടി ഉപരിപഠനം ആസൂത്രണം ചെയ്യുമ്പോള്‍ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ സ്വതന്ത്രചിന്തയും അപഗ്രഥനവും ശ്രദ്ധാപൂര്‍വമുള്ള വിലയിരുത്തലുകളുണ്ടാകണം. വിവരശേഖരണവും ആവശ്യമാണ്.
ഫയര്‍ എന്‍ജിനീയറിംഗ്: നേവല്ആര്ക്കിടെക്ചര്, ഷിപ്ബില്‍ഡിംഗ് പോലുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉപരിപഠനത്തിന് അപൂര്‍വ്വം അവസരങ്ങളേ ഉണ്ടാവൂ. പക്ഷേ പഠിച്ചിറങ്ങിയാല്‍ തൊഴിലുറപ്പാണ്. ചില കോഴ്സുകള്‍ക്ക് ഗുണനിലവാരം പ്രധാനം. മാനേജ്മെന്റ് ഉന്നതവിദ്യാഭ്യാസം നടത്തുന്ന സ്ഥാപനങ്ങള്‍ ധാരാളമുണ്ടെങ്കിലും നിലവാരമുള്ള സ്ഥാപനങ്ങള്‍ കുറവാണ്.
ഉപരിപഠനം കഴിവതും സമാനവിഷയങ്ങളിലോ അനുബന്ധ വിഷയങ്ങൡലോ ആവുന്നതാണ് ഉചിതം.
ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവര്‍ ഉപരിപഠനാര്‍ത്ഥം ഹ്യൂമാനിറ്റിസിലേക്ക് പോകേണ്ടതില്ല.
ചില പാഠ്യപദ്ധതികള്‍ക്ക് അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകൂ. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (സിഎ) കോസ്റ്റ് അക്കൗണ്ടന്‍സി (സിഎംഎ), കമ്പനി സെക്രട്ടറിിപ്പ് (സിഎസ്) കോഴ്സുകള്‍ ഇതിലുള്‍പ്പെടും.
പഠനം പത്ത് കഴിഞ്ഞ്: പോളിടെക്നിക് കോളേജില്‍ ത്രിവത്സര എന്‍ജിനീയറിംഗ് പഠനം നടത്താം. ഡിപ്ലോമ കഴിഞ്ഞ് ലാറ്ററല്‍ എന്‍ട്രി ബിടെക്കിന് ചേരാം.
ഐടിഐകളില്‍ മെട്രിക് നോണ്‍മെട്രിക് എന്‍ജിനീയറിംഗ് ട്രേഡുകളില്‍ പരിശീലനത്തിന് അവസരമുണ്ട്. ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തൊഴിലിധിഷ്ഠിത കോഴ്സുകളും തെരഞ്ഞെടുത്ത് പഠിക്കാം. ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടുുകളിലും ഫുഡ് പ്രൊഡക്ഷന്‍, അക്കോമഡേഷന്‍ ഓപ്പറേഷന് മുതലായ തൊഴിലധിഷ്ഠിത കോഴ്സുകള്ലഭ്യമാണ്. ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന് (ജെഡിസി) കോഴ്സിലും എസ്എസ്എല്‍സിക്കാര്‍ക്ക് പ്രവേശനമുണ്ട്.
പ്ലസ് ടു കഴിഞ്ഞ്: പ്രൊഫഷണല്‍, നോണ്‍പ്രൊഫഷണല്‍ എന്നിങ്ങനെ പ്രധാനമായും രണ്ട് മേഖലകളായി കോഴ്സുകളെ തരംതിരിക്കാം. മെഡിസിന്, എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ലോ (നിയമം), അഗ്രികള്‍ച്ചര്‍, വെറ്ററിനറി ഡിസൈന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (സിഎ), കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്‍സി (സിഎംഎ), കമ്പനി സെക്രട്ടറിഷിപ്പ് (സിഎസ്) തുടങ്ങിയ മേഖലകളില്‍ പ്രൊഫഷണല്‍ ബിരുദപഠനാവസരങ്ങളുണ്ട്.
അല്ലെങ്കില്‍ എന്‍ജിനീയറിംഗ്, ലോ മാനേജ്മെന്റ് മുതലായവയില്‍ പഞ്ചവത്സര ഇന്റിഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി/ഡ്യുവല്‍ ഡിഗ്രി കോഴ്സുകളില്‍ പഠനമാവാം. എന്‍ജിനീയറിംഗ് പഠനത്തിന് ഗണിതശാസ്ത്രാഭിരുചിയും മെഡിസിന് ബയോളജിയില്‍ പ്രാവീണ്യവും അനിവാര്യമാണ്.
പ്രൊഫഷണല്‍ മേഖലയില്‍പ്പെടാത്ത ത്രിവത്സര ഡിഗ്രി, പഞ്ചവത്സര ഇന്റിഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ ഹ്യുമാനിറ്റീസ്, സയന്‍സ്, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ് വിഷയങ്ങളിലാണ് പഠനാവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: