കോഴിക്കോട്: കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ റണ്ണറപ്പായ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് മധ്യപ്രദേശ് പരാജയപ്പെടുത്തി. മധ്യപ്രദേശിന് വേണ്ടി ആദ്യ പകുതിയുടെ 12-ാം മിനുട്ടില്‍ സുരേഷ്കുമാറാണ് ഗോള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം സെമിഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒഡീഷ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മധ്യപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ കളിയിലുടനീളം ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളവസരങ്ങള്‍ പാഴാക്കി.
രാവിലെ നടന്ന മത്സരത്തില്‍ മിസോറം ഏകപക്ഷീയമായ മൂന്ന് ഗോളിന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു. മിസോറമിന് വേണ്ടി ഒമ്പത്, 26 മിനിറ്റുകളില്‍ ജോ സാംഗ്പുയയും 16-ാം മിനുട്ടില്‍ ലാല്ബൈയാകലീനയും ഗോളുകള്‍ നേടി. ഐ ലീഗിലെ കരുത്തരായ ഐസ്വാള്‍ എഫ്സിയുടെ അക്കാദമി താരങ്ങളിലാണ് മിസോറാമിന്റെ ഒത്തിണക്കത്തോടുള്ള പ്രകടനം.
ഇന്ന് രാവിലെ 7.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ദല്‍ഹി മേഘാലയെയും വൈകീട്ട് 4.30ന് തമിഴ്നാട് നിലവിലെ ജേതാക്കളായ ബംഗാളിനേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: