പനമരം: നീര്‍വാരം- കല്ലുവയല്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ പ്രദേശവാസി കളനാശിനി തളിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് പ്രദേശവാസിയായ ദിലീപ്കുമാര് പനമരം പോലീസില്‍ പരാതി നല്കി. ഛര്‍ദി, പനി, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. കല്ലുവയല്‍ സ്വദേശിയായ മത്തായി (സുരേഷ്) എന്നയാള്‍ക്കെതിരേയാണ് പരാതി. മെയ് 12ന് അദ്ദേഹത്തിന്റെ കൃഷിയിടത്തിലും പൊതുവഴിയിലും അയല്‍വാസികളുടെ കൃഷിഭൂമിയുടെ അതിരിലും വിഷപ്രയോഗം നടത്തി. നിരോധിത കളനാശിനിയായ ഗ്രാമോക്സോന്, റൗണ്ട്അപ്പ് എന്നിവയിലെതെങ്കിലുമാണോ ഉപയോഗിച്ചിട്ടുള്ളത് എന്ന് സംശയമുണ്ടെന്ന് ദിലീപ്കുമാര് പറയുന്നു. ചെരിഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ തളിക്കുന്ന കീടനാശിനികള്‍ മഴവെള്ളത്തോടൊപ്പം സമീപത്തെ കൃഷിയിടത്തിലൂടെയും വഴിയിലൂടെയുമാണ് ഒഴുകിപോകുന്നത്. കഴിഞ്ഞ വര്‍ഷവും വഴിയില്‍ കളനാശിനി പ്രയോഗം നടത്തിയിരുന്നു. അന്ന് ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടും അത് പരിഗണിക്കാതെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിഷ പ്രയോഗം നടത്തിയത്. മുമ്പ് കീടനാശിനി തളിച്ചതുമായി ബന്ധപ്പെട്ട് പനമരം കൃഷി ഓഫീസര്‍ക്കും സബ് കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അത് ശരിയാംവിധം അന്വേഷിക്കുന്നതിണോ പരിഹരിക്കുന്നതിനാവശ്യമായമായ ഇടപെടലുകള്‍ നടത്തുകയോ ഉണ്ടായിട്ടില്ലെന്ന് ദിലീപ്കുമാര് ആരോപിച്ചു. മത്തായിയുടെ കൃഷിടത്തിനു തൊട്ടടുത്തു ഏകദേശം 10ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: