കാസര്‍കോട്: ഒരു അപേക്ഷകന്റെ പോലും കണ്ണുനീര് വീഴാതിരിക്കാനാണ് പി.എസ്.സി.യുടെ ശ്രമമെന്ന് പി.എസ്.സി അംഗം അഡ്വ.ഇ.രവീന്ദ്രനാഥന്‍ വ്യക്തമാക്കി. ഒറ്റത്തവണ രജിസ്ട്രേഷനിലെ ചെറിയ പിഴവുകള്‍ മൂലം ജോലിക്ക് അവസരം നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ അക്ഷയ സംരംഭകര്‍ക്കായി കേരള പി.എസ്.സി റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് നടത്തിയ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യാഗാര്‍ത്ഥികളുടെ അറിവില്ലായ്മ കൊണ്ട് പലപ്പോഴും അവര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷനിലെ അപാകത കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദ്യാഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ .യോഗ്യത, പ്രായം, ജാതി, വെയ്റ്റേജ്, ഫോട്ടോ ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒറ്റത്തവണ രജിസ്ട്രേഷനില്‍ കൃത്യമായി ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ പോലും പലരും തെറ്റുകള്‍ വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും കോടിക്കണക്കിന് അപേക്ഷകളാണ് പിഎസ്സി കൈകാര്യം ചെയ്യുന്നത്. സുതാര്യവും കുറ്റമറ്റതുമായ രീതിയിലാണ് പിഎസ്സി യുടെ പ്രവര്‍ത്തനങ്ങള്‍.
ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിട്ടുപോലും ഒറ്റത്തവണ രജിസ്ട്രേഷനിലെ പിഴവുകള്‍ മൂലം നിരവധി ഉദ്യാഗര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാതെ പോകുന്നുണ്ട്. അത്തരം പിഴവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പി.എസ്.സി അക്ഷയസംരംഭകര്‍ക്കായി ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തി വരുന്നത്. സംസ്ഥാന തലത്തില്‍ അക്ഷയ സംരംഭകര്‍ക്കായി സംഘടിപ്പിച്ച മൂന്നാമത്തെ ജില്ലാതല പരിശീലന പരിപാടിയാണ് കാസര്‍കോട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ള വര്‍ക്ക് ജില്ലാ പി.എസ്.ഓഫീസില്‍ ബന്ധപ്പെടാവുന്നതാണെന്ന് പി.എസ്.സി ജോയിന്റ് സെക്രട്ടറി കെപി തങ്കമണിയമ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: