പീരുമേട്: ദേശീയപാതയോരത്ത് കാട് വളര്‍ന്ന് നില്‍ക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള ഭാഗങ്ങളിലാണ് റോഡിന് ഇരുവശത്തും കാട് വളര്‍ന്ന് നില്‍ക്കുന്നത്. വിവിധ ഭാഗങ്ങളില്‍ ദേശീയപാത അധികൃതര്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡുകളും സിഗ്നല്‍ ബോര്‍ഡും മറയത്തക്ക വിധത്തിലാണ് കാട്ടുചെടികള്‍ കയറിക്കിടക്കുന്നത്.
2004ലാണ് സംസ്ഥാനപാതയായിരുന്ന പഴയ കെ കെ റോഡ് ദേശീയപാതയായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ദേശീയപാതയുടെ നിലവാരത്തിലുള്ള വിധം റോഡ് വികസനവും മറ്റും നടന്നിട്ടില്ല. കൊടുംവളവും ആഗാധമായ ഗര്‍ത്തവുമുള്ള വീതികുറവുള്ള ഭാഗമാണ് മുണ്ടക്കയം കുമളി റൂട്ട്. സ്വദേശ വിദേശ ടൂറിസ്റ്റുകളുടെ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. അന്യസംസ്ഥാനത്ത് നിന്നുള്ള ശബരിമല തീര്‍ത്ഥാടകരും ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇവര്‍ക്ക് റോഡിന്റെ അവസ്ഥ അറിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുമ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കാട് വെട്ടുമായിരുന്നു. ഇതിന്റെ പേരില്‍ ദേശീയപാത അതോറിറ്റിയും തുക എഴുതുന്നതും താലൂക്ക് സഭയില്‍ വിവാദമായതായിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ന
ിന്നും കാട് വെട്ടുന്നത് നിര്‍ത്തലാക്കി. അദ്ധ്യായന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് റോഡിന് ഇരുവശത്തുമുള്ള കാടുകള്‍ വെട്ടി നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















