കല്‍പ്പറ്റ: നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകാന്‍ സാധ്യത തെളിയുമ്പോള്‍ പദ്ധതിയുടെ നടത്തിപ്പിനായി നീക്കിവച്ച തുക നല്‍കാത്ത സര്‍ക്കാര്‍ നടപടി നിരാശജനകമാമെന്ന് കിസാന്‍ ജനത വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇത്രയുംകാലം അവസാന പരിഗണനയില്‍ ഉണ്ടായിരുന്ന തലശേരി-മൈസൂര്‍ പാത എന്ന് ആവശ്യം മുന്നോട്ട് വച്ച് ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്‍പാത ലാഭകരമാണെന്നും പരസ്ഥിതിക്ക് കോട്ടം തട്ടാതെ വനത്തിലൂടെ 35 കിലോമീറ്റര്‍ ദൂരം തുരങ്കപാത നിര്‍മ്മിച്ച് വയനാട്ടിലെ ജനങ്ങളുടെ യാത്രാപ്രശ്ത്തിനും കാര്‍ഷിക മേഖലയുടേയും വിനോദ സഞ്ചാര വ്യാപാര മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്ന റെയില്‍പാതയെ വയനാട്ടിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ പദ്ധതി സാധ്യമാകും എന്ന ഘട്ടത്തില്‍ ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും തട്ടിപ്പാണെന്ന നിലപാട് ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ്.
വയനാട് മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും ഭരണപക്ഷത്തായിരുന്ന കിസാന്‍ ജനത, യൂത്ത്ലീഗ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയത്തിന് അതീതമായ പ്രക്ഷോഭങ്ങളും സിപിഎം തള്ളിപ്പറഞ്ഞു. ഇടതുപക്ഷ ജനധിപത്യമുന്നണി അധികാരത്തില്‍ വന്ന ്ഒരു വര്‍ഷമായിട്ടും മെഡിക്കല്‍ കോളജിന് ഒരു കല്ലുപോലും വെക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന് വയനാടിന് ലഭിക്കേണ്ട പല പദ്ധതികളും നഷ്ടപ്പെടുകയാണ്. നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്പാതപോലെയുള്ള ജനകീയ ആവശ്യങ്ങളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നല്‍കണമെന്നും കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ. ദേവസി, ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി, എം.കെ. ബാലന്, കെ.കെ. രവി, സി.ഒ. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: