ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായിരിക്കുകയാണ്. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവും ഇത്തരം ഭക്ഷണത്തോട് ആളുകളെ അടുപ്പിക്കുന്നു. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍.
50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് ഈ നിഗമനം. ആഴ്ചയില്‍ മൂന്നു തവണ ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍.
പിസ, ബര്‍ഗ്ഗര്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രശ്നക്കാര്‍. ഇവയില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആസ്തമ, എക്സിമ, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയും ഇതു മൂലമുണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാല്‍ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: