അബൂജ: നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് തോക്കുധാരികളുടെ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു.നൈജറിലെ മോക്വാ ജില്ലയിലെ ഇപോഗി സമൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇവരില്‍ 21 പേര്‍ തല്‍ക്ഷണവും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
















