കൊല്ലങ്കോട്: ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം കേരളത്തിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കുകയും, പദ്ധതിക്കായി ചെലവഴിച്ച ഫണ്ടിന്റെ കണക്ക് നല്‍കാതെ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ കിടിശ്ശിക വരുത്തുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നടപടി തിരുത്തണമെന്ന് ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി.സലീം തെന്നിലാപുരം ആവശ്യപ്പെട്ടു.
കൊല്ലങ്കോട് നടന്ന പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാജന് അധ്യക്ഷത വഹിച്ചു.മേഖല പ്രസിഡന്റ് പി.സുന്ദരന്‍, വി.ഗംഗാധരന്, കെ.നാരായണന്‍കുട്ടി, സി.പരമേശ്വരന്, വി.മോഹന്‍ വെള്ളനാറ, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.രാജന് (പ്രസിഡന്റ്),ടി.ശെന്തില്‍കുമാര്‍, എം.വി.കൃഷ്ണന്‍കുട്ടി, സുമതി(വൈ.പ്രസിഡന്റ്),സി.കൃഷ്ണന്‍കുട്ടി(സെക്രട്ടറി),ജി.സജു,എ.കൃഷ്ണന്‍കുട്ടി, ശ്രീദേവി മോഹന്‍ (ജോ.സെക്രട്ടറി),ജി.സുമതി(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: