മൂന്നിലവ് : മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷേര്‍ലി സാമുവല്‍സിനെതിരെ സിപിഐ (എം) ഉം കോണ്‍ഗ്രസ്സും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസം 1 നെതിരെ 2 വോട്ടുകള്‍ക്ക് പാസ്സായി. സിപി ഐ (എം) ലെ ശാലിനി സാമും കോണ്‍ഗ്രസ്സിലെ സ്റ്റെനി ചാക്കോയും ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസ്സിന്റെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ലേഖാ കൃഷ്ണന്‍കുട്ടി നായരെ കോണ്‍ഗ്രസ്സും സിപിഐ (എം) ഉം ചേര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്താക്കുകയും പിന്നീട് നടന്ന വൈസ് പ്രസിഡണ്ട് ഇലക്ഷനില്‍ കോണ്‍ഗ്രസ് സഹായത്തോടെ സിപിഐ (എം) ന്റെ ഷാജി ജോണ്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് ഷേര്‍ലി സെബാസ്റ്റ്യനും സിപിഐ (എം) ന്റെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി ജോണും ചേര്‍ന്നാണ് മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ഭരണം നടത്തിവരുന്നത്.
മൂന്നിലവിലെ സിപിഐ(എം) ഉം കോണ്‍ഗ്രസ്സും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ഇരു പാര്‍ട്ടികളുടെയും ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ വിശദീകരിക്കണമെന്നും കേരളാ കോണ്‍ഗ്രസ്സ് മൂന്നിലവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐ (എം) പിന്തുണച്ചതിന്റെ പേരില്‍ വലിയ കോലാഹലം ഉണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നിലവിലെ സിപിഐ (എം) കോണ്‍ഗ്രസ്സ് കൂട്ടുകെട്ടിനെക്കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാകണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് ജോയി അമ്മിയാനിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു ഇളംതുരുത്തിയില്‍, അഡ്വ. സിറിയക് കുര്യന്‍, അജിത്ത് പെമ്പിളകുന്നേല്‍, ലേഖാ കൃഷ്ണന്‍കുട്ടിനായര്‍, മേരിക്കുട്ടി ജോര്‍ജ്ജ്, ഷേര്‍ളി സെബാസ്റ്റ്യന്‍, ടൈറ്റസ് പുന്നപ്ലാക്കല്‍, റോയി കദളിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















