ഗാന്ധിനഗര്‍: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ വന്ന സാങ്കേതിക തടസ്സംമൂലം മാറ്റിവയ്‌ക്കുന്നതില്‍ കലാശിച്ചു. ഇന്ന് നടക്കേണ്ട പോസ്റ്റ് ഗ്രാജുുവേറ്റ് പരീക്ഷകളാണ് മാറ്റിവയ്‌ക്കേണ്ടിവന്നത്.
ഫൈനല്‍ പിജി പരീക്ഷകള്‍ മാറ്റിവച്ചതുമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി യൂണിവേഴ്‌സിറ്റി മൗനം പാലിക്കുകയും ചെയ്യുന്നു. മാറ്റിവച്ച പരീക്ഷകള്‍ എന്ന് നടത്തുമെന്നുള്ള തീയതി നിശ്ചയിക്കാന്‍പോലും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കാവുന്നില്ല. പരീക്ഷകള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റി എന്നുള്ള ഒഴുക്കന്‍മട്ടിലുള്ള രീതിയാണ് യൂണിവേഴ്‌സിറ്റിക്കുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ പന്താടുന്ന നിരവധി സംഭവങ്ങള്‍ മുന്‍പും എംജി യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിട്ടുണ്ട്.
















