കുറ്റിയാടി: വേളം പൂമുഖത്ത് പോലീസുകാരെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസ് സിപിഎം- ലീഗ് നേതൃത്വം ഒത്തുതീര്‍പ്പാക്കിയതിനെതിരെ സിപിഎമ്മില്‍ പൊട്ടിത്തെറി. പോലീസ് സംവിധാനത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ ആഭ്യന്തരവകുപ്പ് ലീഗുമായി കേസ് ഒതുക്കിത്തീര്‍ത്തതില്‍ പരക്കെ ആരോപണമുയര്‍ന്നു. പോലീസിനെ ഏകപക്ഷീയമായി ആക്രമിക്കുകയും എസ്‌ഐ ഉള്‍പ്പെടെ 13 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ 300 പേര്‍ക്കെതിരെ അന്വേഷണവും അറസ്റ്റും തുടരുന്നതിനിടയിലാണ് തുടരന്വേഷണം അവസാനിപ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ വകയ്‌ക്കാ തെ മുഖ്യമന്ത്രിയും ലീഗുനേതാക്കളും സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇന്നലെ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം മുന്‍കൂട്ടി നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരുന്നു. യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും സിപിഎം-ലീഗ് നേതാക്കള്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അണിയറിയില്‍ എല്ലാ കാര്യങ്ങളും തയ്യാറാക്കിയ സിപിഎം പ്രാദേശിക അണികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗത്തില്‍ നേരിട്ട് പങ്കെടുത്തില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള തീരുമാനമാണ് സമാധാന യോഗം വിളിച്ചുതെന്ന് യോഗത്തില്‍ കലക്ടര്‍ പറഞ്ഞപ്പോള്‍ സിപിഎം നേതൃത്വം വെട്ടിലാവുകയായിരുന്നു.
എസ്പി, ഡിവൈഎസ്പി, സിഐക്കും പരിക്കുപറ്റിയ കേസുമായി മുന്നോട്ടു പോയില്ലെങ്കില്‍ പോലീസ് സംവിധാനത്തിന്റെ വിശ്വാസത്തെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല.
രാഷ്‌ട്രീയ സംഘര്‍ഷമില്ലാത്ത സ്ഥലത്ത് ഒരുകൂട്ടം ആക്രമകാരികള്‍ പോലീസിനെ ആക്രമിച്ചതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്റെയും സിപിഎമ്മിലെ ചില ഉന്നതരുടെയും ഇടപെടലിനെതിരെ ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത് നേതൃത്വത്തെ അങ്കലാപ്പിലായിരിക്കുകയാണ്.














