മദ്യവില്‍പ്പന വഴി കോടികള്‍ സര്‍ക്കാരിനു കിട്ടുമ്പോള്‍ തകര്‍ന്നുവീഴുന്നത് കുടുംബബന്ധങ്ങളും കുഞ്ഞുങ്ങളുടെ ഭാവിയുമാണെന്ന് ഓര്‍ത്താല്‍ കൊള്ളാം, ബെവ്കോ ഷോപ്പുകള്‍ മാറ്റാനാവാതെ വന്ന് 1700 കോടി നഷ്ടമാവുമെന്ന് മുതലക്കണ്ണീര് വാര്‍ക്കുന്ന മന്ത്രി.
എന്തിനാണീ കോടികള്‍? ആര്‍ക്കുവേണ്ടി? വിദ്യാഭ്യാസത്തില്‍- അറിവിലല്ല- മുന്നിട്ടുനില്ക്കുന്ന നമ്മള് എന്തുനേടി എന്ന് ഹൃദയത്തില്‍ തൊട്ട് ചോദിക്കുമോ. കയ്യേറ്റക്കാര്‍ക്കുവേണ്ടി മുതലക്കണ്ണീര്. കുരിശൊടിഞ്ഞപ്പോഴും മുതലക്കണ്ണീര്.
അമ്മമാരുടെ മനസ്സിലെ തീ, പീഡിപ്പിക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ മനസ്സിലെ തീ. ഇവയല്ലേ ഈ അന്തരീക്ഷത്തില്‍ വേനല്ചൂടായി നമുക്കുനേരെ കുത്തിക്കയറി വരുന്നത്.
മദ്യം വിറ്റുകിട്ടുന്ന ഓരോ രൂപയും കണ്ണീരിന്റെ വിലയാണ്. കുടുംബം തകരുന്നതിന്റെ തീരാക്കണക്കാണ്. ആ പണം എത്ര കുറയുന്നുവോ അത്രയും നന്ന്.
കൊട്ടിഘോഷിക്കുന്ന ടൂറിസവും നമുക്ക് നേടിത്തരുന്നത് പണം മാത്രമല്ല, ചോര്‍ന്നുപോകുന്ന സംസ്കാരത്തിന്റെ കണക്കുംകൂടിയാണ്. ടൂറിസം നല്ലതുതന്നെ. ഉല്ലാസം മനുഷ്യന് ആവശ്യം. പക്ഷേ എന്തു തോന്ന്യാസത്തിനു കുടപിടിച്ചുകൊണ്ട് ആകരുതെന്നുമാത്രം. ടൂറിസ്റ്റുകള്‍ ഇവിടുത്തെ സംസ്കാരം (?) എന്ന് നാം സങ്കല്പ്പിച്ചിരിക്കുന്ന രീതി അനുസരിച്ച് പെരുമാറണം.
വിദേശത്തെപ്പോലെ തോന്നിയപോലെ ബീച്ചില്‍ കിടക്കാനും കുളിക്കാനും അനുവദിക്കേണ്ടതില്ല. അതില്‍ കുറഞ്ഞ ടൂറിസം വരുമാനം മതി. യുവജനങ്ങളുടെ ചിന്താഗതിയും സംസ്കാരവും പോലും വഴിമാറി സഞ്ചരിക്കാന്‍ ഇടയാകും. നനവുള്ള കളിമണ്പാത്രമാണ് അവരുടെ മനസ്സുകള്‍. അതില്‍ എല്ലാം പതിയും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ലളിത,
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: