നസീറിന്റെ തൊണ്ണൂറാം ജയന്തി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന അനുസ്മരണ പരിപാടികളോടെ ആചരിക്കുകയാണല്ലൊ. വിവിധ മാധ്യമങ്ങളും നസീര്‍ സമരണകള്‍ക്ക് പ്രാമുഖ്യം നല്കിവരുന്നു. ഇത്തരം കലാകാരസ്മൃതികള് സന്തോഷകരംതന്നെ.
എന്നാല്‍ അഭിനയകലയില്‍ ഇന്നും ചക്രവര്ത്തിസ്ഥാനമുള്ള (ഒരു ടിവി ചാനല്‍ നടത്തിയ ഗ്യാലപ്പോളില്‍ ഏറ്റവും ജനപ്രീതിയുള്ള മൂന്ന് നടന്മാര് സത്യന്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരായിരുന്നു) സത്യന്റെ നവതി വിസ്മരിക്കപ്പെട്ടുവെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മശതാബ്ദിപോലും ഒറ്റ ദിവസത്തെ ചെറുപത്രക്കുറിപ്പില്‍ ഒതുങ്ങി എന്നത് രണ്ട് നടന്മാരോടുമുള്ള പരിഗണനാ വൈരുദ്ധ്യം എത്രയാണെന്ന് കാണിക്കുന്നു.
സത്യനേക്കാള്‍ ഒരു കാര്യത്തിലും നസീറിന് പ്രാധാന്യകൂടുതല് ഇല്ല. കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ കണക്ക് നോക്കിയല്ല നടന്റെ മാഹാത്മ്യം ഗണിക്കുന്നത്.
രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പിന്തുണ നസീറിനെപ്പോലെ സത്യന് ലഭിക്കാത്തതാകാം ആ മഹാനടന് അവഗണിക്കപ്പെടാന്‍ കാരണം.
പക്ഷെ ജനമനസ്സില്‍ സത്യനുള്ള അഗ്രിമസ്ഥാനത്തിന് കോട്ടം തട്ടുന്നില്ല.
പ്രകാശ്, മേയ്ക്കാട്, അങ്കമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: