സുരക്ഷിതത്വത്തിനൊപ്പം മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നല്‍കുക എന്നതുകൂടി വീടിന്റെ ധര്‍മ്മമായിരുന്നു. ഇന്നിപ്പോള്‍ വെയില് കനക്കുമ്പോള്‍ വീട്ടില്‍ നിന്നുപോലും ഇറങ്ങി വല്ല മരത്തണലിലും പോയി ഇരിക്കേണ്ട അവസ്ഥ. അത്ര ചൂടാണ് കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുള്ളില്‍. എസിയും ഫാനും ഇല്ലെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച്, വീടിനേയും ചൂടില്‍ നിന്നും സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും നമ്മള് കണ്ടെത്തിയേ മതിയാകൂ.
മുറ്റത്ത് ടൈല്‍ വിരിച്ചില്ലെങ്കില്‍ വീടിനെന്തോ കുഴുപ്പം സംഭവിക്കുമെന്നാണ് മിക്കവരുടേയും ധാരണ. മുമ്പെങ്ങും ഈ ടൈല്‍ പാകുന്ന സംഭവമേ ഇല്ലായിരുന്നു. കൂടി വന്നാല്‍ മുറ്റത്ത് നല്ല മണല്‍ വിരിക്കും. ഇന്ന് ടൈല്‍ പാകുന്നതൊക്കെ ഫാഷന്റെ ഗണത്തില്‍പ്പെട്ടു. ഫലമോ മഴവെള്ളം പോലും മണ്ണില്‍ താഴാത്ത അവസ്ഥ!. ടൈല്‍ വിരിക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ അതിനിടയില്‍ വിടവിട്ട് പുല്ലുവച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. വീടിന് മുറ്റത്ത് നല്ലൊരു പുല്‍ത്തകിടി ഒരുക്കുകയാണെങ്കില്‍ കണ്ണുകള്‍ക്ക് കുളിര്‍മയും വീടിന് അലങ്കാരവുമാകും.
ചൂടും കുറഞ്ഞുകിട്ടും. ബഫലോഗ്രാസ് വച്ചുപിടിപ്പിക്കാന്‍ താരതമ്യേന ചിലവും കുറവാണ്.
ചൂട് അധികമാണെങ്കില്‍ ജനാലകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുക. ഇളം നിറത്തിലുള്ള കര്‍ട്ടനുകളാണ് അഭികാമ്യം. വീടിന് മുകളില്‍ വിരിപ്പന്തല്‍ കെട്ടുന്നതും നല്ലതാണ്. ജനാലകളില്‍ ഉയര്‍ന്ന വിന്‍ഡോ ഫിലിമുകള്‍ പതിപ്പിക്കുന്നതും ചൂടിനെ പ്രതിരോധിക്കും.
കോര്‍ട്ട് യാഡുകള് വീടിനകത്ത് കുളിര്‍മ പകരും.
വായുസഞ്ചാരം ധാരാളമായുണ്ടാകുന്നതിനാലാണിത്. അടച്ചുപൂട്ടിയ കോര്‍ട്ട് യാഡുകള് ആവരുത്. മരങ്ങള്‍ വീടിനുചുറ്റും നട്ടുപിടിപ്പിക്കുകയെന്നതാണ് ചൂട് കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. വള്ളിച്ചെടികള്‍ക്കും വീട്ടുമുറ്റത്ത് സ്ഥാനം നല്‍കാം
വീടിനകത്ത് ഇന്‍ഡോര്‍ പ്ലാന്റുകളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളും ഒരുക്കുന്നതും ചൂടുകുറക്കും.കാറ്റില്‍ കറങ്ങുന്ന ടര്‍ബൈന്‍ വെന്റിിലേറ്ററും മേല്‍ക്കൂരയില്‍ സ്ഥാപിച്ച് ചൂട് ചെറുക്കാം.
ഫ്ലാറ്റ് ടെറസില്‍ വൈറ്റ് വാഷ് ചെയ്യുന്നതും ചൂട് തടയാന്‍ നല്ലതാണ്. ഓല മേഞ്ഞ വീടുകളില്‍ ചൂട് കുറവായിരുന്നു എന്നറിയാമല്ലോ. അതുപോലെ മെടഞ്ഞ ഓല, പാള, നനച്ച ദര്‍ഭപ്പുല്ല് എന്നിവ റൂഫില്‍ വിരിച്ചും ചൂടിന് പരിഹാരം കാണാം. ടെറസില്‍ നല്ലൊരു പൂന്തോട്ടം നിര്‍മിച്ചും ചൂട് അകറ്റാം.
പ്രകൃതിദത്ത കല്ലുകള്‍, തറയോട്, മരം എന്നിവ ഉപയോഗിച്ചും ഫ്ലോറിങ് നടത്താം. ജനാലുകളുടെ എണ്ണം കൂട്ടാം. ജനലുകള്‍ തുറന്നിടാതിരിക്കരുത്. മൊത്തം അടച്ചുപൂട്ടിയാലും വായുസഞ്ചാരം ലഭ്യമാകുന്ന വിധത്തിലായിരിക്കണം ഭവന നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: