കോട്ടയം: ഒരു സ്‌കൂളില്‍ ഓരോദിവസവും വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്നും ഒരു യൂണിഫോം മാത്രമേ അനുവദിക്കാവൂ എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എബി ഐപ്പ് ആവശ്യപ്പെട്ടു.
ജില്ലയിലെ ചില സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കുന്നതിനായി വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്. പണം സമ്പാദനം മാത്രം ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ല. കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാത്ത സ്‌കൂളുകള്‍ക്ക് എതിരെ നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്നും എബിഐപ്പ് പറഞ്ഞു.
















