വടക്കാഞ്ചേരി:സര്‍വ്വീസില്‍ നിന്നും വിരമിച്ച സബ്ട്രഷറി ഓഫീസറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .തെക്കുംകര പഞ്ചായത്തിലെ ഊരോം കാട് സ്വദേശി തെങ്ങും പുള്ളി വീട്ടില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ തങ്കച്ചന്‍ (57) ആണ് മരിച്ചത്. പഴയ റെയില്‍വേ ഗേറ്റിന്നു സമീപം സ്വകാര്യ വ്യക്തിയുടെ ലോഡ് ജിലാണ് മൃതദേഹം കാണ്ടെത്തിയത്. ഒറ്റക്കായിരുന്നു താമസം. വടക്കാഞ്ചേരിപോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.ഭാര്യ.ശാന്തമ്മ (ഹെഡ് നേഴ്‌സ്ഗവ: മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രി തൃശൂര്‍).മക്കള്‍.നികോഷ്,പരേതനായനിഥിന്‍
















