കവരത്തി: ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ ലക്ഷദ്വീപിലെ പാര്‍ട്ടി പ്രചാരണ പരിപാടികള്‍ നാളെ മുതല്‍. മൂന്ന് ദിവസത്തെ ‘വിസ്താര്‍ യാത്ര’ വിജയമാക്കാന്‍ വന്‍ ഒരുക്കങ്ങളാണ് രണ്ടു ദ്വീപുകളിലും നടക്കുന്നത്. തലസ്ഥാനമായ കവരത്തിയില്‍ നാളെ വൈകിട്ട് ഏഴിനാണ് പൊതുസമ്മേളനം. ഇതിനായി കച്ചേരിമുക്കിലെ പഞ്ചായത്ത് സ്‌റ്റേജിന്റെ ഒരുക്കങ്ങള്‍ നടക്കുന്നു.
18 നാണ് രണ്ടാമത്തെ പൊതുപരിപാടി, ആന്ത്രോത്ത് ദ്വീപില്‍. ജൂബിലി ഹാളിലാണ് മഹാസമ്മേളനം. ആദ്യമാണ് ദ്വീപില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ മൂന്നുദിവസം തങ്ങി പാര്‍ട്ടി പ്രചാരണം നടത്തുന്നത്. ഒക്ടോബറില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തദ്ദേശ ഭരണം നേടുക, 2019 പൊതു തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപ് മണ്ഡലത്തില്‍ ബിജെപി എംപി ഉണ്ടാവുക എന്നതാണ് ലക്ഷ്യം.
പൊതുപരിപാടികള്‍ക്ക് പുറമേ, ഭാരവാഹിയോഗം, പ്രവര്‍ത്തക സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ ഉച്ചയ്‌ക്ക് അമിത് ഷാ കവരത്തിയിലെത്തും.
കവറത്തി ഇരുവരെ കണ്ടിട്ടില്ലാത്ത ഒരുക്കമാണ് എവിടെയും. വമ്പിച്ച രാഷ്‌ട്രീയമാറ്റത്തിന് ദ്വീപുകള്‍ സജ്ജമായിരിക്കുന്നുവെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
















