കൂറ്റനാട്: യഥാസമയം പുതുക്കി നല്കേണ്ടുന്ന പഞ്ചായത്ത് ലൈസന്‍സ് ലഭിക്കുന്നതിലെ കാലതാമസത്തിനെതിരെ വ്യാപാരി സംഘടന പ്രതിഷേധത്തില്‍.
കപ്പൂര്‍ പഞ്ചായത്തിലെ വ്യാപാരികളാണ് കഴിഞ്ഞമൂന്ന് മാസമായി ലൈസന്‍സിനായി കാത്തിരിക്കുന്നത്. പഞ്ചായത്തും ഏകോപനസമിതിയും സംയുക്തമായി ഫെബ്രുവരിയില്‍ ക്യാമ്പ് നടത്തി ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ പിരിച്ചെടുത്ത് രശീതി നല്‍കിയിരുന്നു. എന്നാല്‍ സാനിറ്ററി ലൈസന്‍സ് വേണമെന്ന നിര്‍ബന്ധമാണ് ലൈസന്‍സ് വൈകുന്നതിന് ഇടയാക്കിയത്.
ആരോഗ്യവകുപ്പ് അധികാരികളുടെ പക്കല്നിന്നുമാണ് സാനിറ്ററി ലഭിക്കേണ്ടത്. എന്നാല്‍ കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ ചില നിബന്ധനകളാണ് സാനിറ്ററി ലഭിക്കാത്തതിനുകാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സാനറ്ററിക്കായി അപേക്ഷിച്ചാല്‍ ആയതിന്റെ ഫീസ് 100 രൂപ ബാങ്കില്‍ അടച്ച് രശീതിയുമായി കൂറ്റനാട് ട്രഷറിയില്‍ ചെന്ന് സീല്‍ പതിപ്പിച്ച് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചാല്‍ സാനിറ്ററി ലഭിച്ചിരുന്നു.
എന്നാള്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കണമെന്നും അതിനായി തൃശ്ശൂരിലും മറ്റും പോയി സ്വകാര്യലാബുകളില് 2000 രൂപവരെ ഫീസ് നല്‍കണം. പരിശോധനഫലം പൂര്ണ്ണമല്ലന്നതിനാല് അത് സ്വീകാര്യവുമല്ല.സര്‍ക്കാര്‍തലത്തില്‍ പരിശോധിക്കാന്‍ സൗകര്യവുമില്ലെന്നതാണ് സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടിവരുന്നത്.
വാടകകരാര്‍ കോപ്പി തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികളുടെ മേല്‍ ചുമത്തുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഏകോപനസമിതി എറണാകുളം യൂണിറ്റ് ഹൈക്കോടതിയെ സമീച്ചതിന്റെ അടിസ്ഥാനത്തില്‍ സാനിറ്ററി ഇല്ലാതെതന്നെ പഞ്ചായത്തുകള്‍ ലൈസലന്‍സ് അനുവദിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ കോപ്പിയും മറ്റും സംഘടന പഞ്ചായത്തില്‍ നല്‍കിയിട്ടുണ്ടങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
സമീപ പഞ്ചായത്തുകളില്‍ സാനിറ്ററി ഇല്ലാതെതന്നെ ലൈസന്‍സ് നല്‍കിയിട്ടുണ്ടന്ന് ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസം പഞ്ചായത്ത് ഓഫീസിലേക്കും കപ്പൂര്‍ ആരോഗ്യകേന്ദ്രത്തിലേക്കും ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് കെ.എം.മുഹമ്മതുണ്ണി, ജനറല്‍ സെക്രട്ടറി പി.ബാബു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: