ന്യൂദല്‍ഹി: വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വൈഭവ് കുമാറിന് സമന്‍സ്. അഴിമതി നിരോധന വകുപ്പാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. മെയ് 17ാം തിയതി വൈഭവിനെ ചോദ്യം ചെയ്യും.
ദല്‍ഹി സര്‍ക്കാര്‍ വാട്ടര്‍ ടാങ്ക് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ കെജ്രിവാളിന് പങ്കുണ്ടെന്നായിരുന്നു എന്ന് കപില്‍ മിശ്ര ആരോപിച്ചിരുന്നു. 400 കോടി രൂപയുടെ അഴിമതി ഇതുമായി ബന്ധപ്പെട്ട് നടന്നതായും മിശ്ര പറയുന്നു. ഇത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ അഴിമതി നിരോധന വകുപ്പിന് മിശ്ര കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, ആം ആദ്മി നേതാക്കള്‍ നടത്തിയ വിദേശ യാത്രക്കളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കപില്‍ മിശ്ര സ്വവസതിയില്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
















