ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഏഴു ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ പിടിയിലായി. നിരവധി ആയുധങ്ങളും ഇവരില്‍നിന്ന് സുരക്ഷാസേന കണ്ടെത്തി. മേയ് എട്ടിനു ദോഡയില്‍ പോലീസ് പോസ്റ്റ് ആക്രമിച്ച സംഭത്തിന്റെ അന്വേഷണം നടത്തിവന്ന പ്രത്യേക സംഘമാണ് ഭീകരരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിൽ നൂറിലധികം ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. ഈ ഭീകരവാദികളെ ഇല്ലായ്‌മ ചെയ്യുന്നതിനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ദക്ഷിണ കാഷ്മീരില്‍ സുരക്ഷയുടെ ചുമതലയുള്ള മേജര്‍ ജനറല്‍ ബി.എസ്.രാജു വ്യക്തമാക്കി.
















