കൊളംബോ: അക്രമത്തിലും വെറുപ്പിലും വേരൂന്നിയ മനസ്സുകളാണ് ലോകസമാധാനത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ കൊളംബോയില്‍ നടന്ന അന്താരാഷ്‌ട്ര ബുദ്ധപൂര്‍ണിമാ ദിനാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.
ബുദ്ധന്റെ സന്ദേശം 21-ാം നൂറ്റാണ്ടിലും പ്രസക്തമാണ്. ബുദ്ധപൂര്‍ണിമാ ദിനത്തിലെ ചിന്താവിഷയങ്ങളായി എടുത്തിരിക്കുന്ന സമൂഹനീതിയും ലോകസമാധാനവും ബുദ്ധന്റെ ദര്‍ശനങ്ങളുമായി ചേര്‍ന്നിരിക്കുന്നതാണെന്നും മോഡി പറഞ്ഞു. ശ്രീലങ്കയുടെ രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു. കച്ചവടം, നിക്ഷേപം, സാങ്കേതികത, ഗതാഗതം, ഊര്‍ജം, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
















