ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കുന്നത് രാഷ്‌ട്രീയ പോരാട്ടമല്ല, ഇസ്ലാമിക വിപ്ലവമെന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സക്കീര്‍ ഭട്ടിന്റെ പ്രസ്താവന ഹിസ്ബുള്‍ തള്ളി. ഈ നിലപാടില്‍ പ്രതിഷേധിച്ച് ഭട്ട് ഹിസ്ബുളില്‍ നിന്ന് രാജിവച്ചു.
കശ്മീരിലേത് ഇസ്ലാമിക വിപ്ലവമെന്നും, അതിനെ അങ്ങനെ വിളിക്കാന്‍ മടിച്ചാല്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുടെ തലവെട്ടുമെന്നും അവരെ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ തൂക്കിക്കൊല്ലുമെന്നുമാണ് ഭട്ട് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍, ഇതിനു പിന്നാലെ അതു നിഷേധിച്ച് ഹിസ്ബുള്‍ വക്താവ് സലീം ഹാഷ്മി രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായമെന്നും സംഘടനയുടെയല്ലെന്നുമാണ് ഹാഷ്മി പറഞ്ഞത്.
















