നൂര്‍ ഉര്‍ മമത ബാനര്‍ജിക്കൊപ്പം
കൊല്‍ക്കത്ത: കാറില്‍ നിന്നു ചുവപ്പു ബീക്കണ്‍ മാറ്റാന്‍ വിസമ്മതിച്ച കൊല്‍ക്കത്ത ഇമാം നൂര്‍ ഉര്‍ റഹ്മാന്‍ ബര്‍ക്കാത്തി നിയമത്തെ വെല്ലുവിളിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അടുപ്പത്തിന്റെ അഹങ്കാരത്തില്‍. ബീക്കണ്‍ ലൈറ്റ് മാറ്റാത്തതിനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ ഇമാം പറഞ്ഞ കാര്യങ്ങള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെങ്കില്‍ കഴിഞ്ഞ നൂറുവര്‍ഷമായി തുടരുന്ന ജിഹാദ് ഞങ്ങള്‍ തുടരും. ഒരിക്കല്‍ ജിഹാദ് ആരംഭിച്ചാല്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ ഞങ്ങള്‍ അവസാനിപ്പിക്കും. ഹൈക്കോടതി ഇന്ത്യാ സര്‍ക്കാരിന്റേതാണെങ്കില്‍ അതും ഞങ്ങള്‍ തകര്‍ക്കും. ചുവപ്പു ബീക്കണ്‍ വയ്‌ക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാരാണ് അനുവദിച്ചത്.
ഹൈക്കോടതി ആരാണ്? തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളാണ് ഇമാമിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇമാം വിളിക്കുന്ന പരിപാടികളില്‍ തലയില്‍ തട്ടമിട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ പങ്കെടുത്തിരുന്ന മമത ബാനര്‍ജിയെ കളിയാക്കുന്ന തരത്തിലും ഇമാം പ്രസംഗിച്ചതായി എഫ്‌ഐആറിലുണ്ട്.
















