കാസര്‍കോട്: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം പ്രകാരം മുന്‍ കുറ്റവാളികള്‍, എക്സ് പ്യൂപ്പിള്‍, പ്രൊബേഷണര്‍മാര്‍, എക്സ് ഇന്‍മേറ്റ്സ്, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 15000 രൂപ വീതം ഒറ്റത്തവണ ധനസഹായം അനുവദിച്ചു വരുന്നു.
കാസര്‍കോട് ജില്ലക്കാരായ ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ച അര്‍ഹരായ വ്യക്തികള്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുളള ധനസഹായത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 20 നകം കാസര്‍കോട് കളക്ടറേറ്റിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994 255366
പ്രതികരിക്കാൻ ഇവിടെ എഴുതുക: