കട്ടപ്പന: മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ കട്ടപ്പന പോലീസ് പിടികൂടി. പാലാ ഇടപ്പാടി സ്വദേശി സന്തോഷ്(49) ആണ് പിടിയിലായത്. കോട്ടയം-കട്ടപ്പന റൂട്ട് ബസിലെ ഡ്രൈവറാണ് ഇയാള്‍. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടി കട്ടപ്പന അശോക ജംഗ്ഷനില്‍ വച്ച് ബസ് കാറുമായി തട്ടിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി അറിയുന്നത്. കട്ടപ്പന പോലീസ് കേസ് എടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കൈമാറും.
















