കട്ടപ്പന: വൈക്കോല്‍ കയറ്റിവന്ന ലോറിയില്‍ തീപടര്‍ന്നു. ഇന്നലെ ഉച്ചയ്‌ക്ക് പണിക്കന്‍കുടിയില്‍ നിന്നും മുള്ളരിക്കുടിക്ക് പോകുകയായിരുന്ന ലോറിയുടെ പിന്നിലെ വൈക്കോല്‍ കെട്ടിലാണ് തീ പടര്‍ന്നത്. നാട്ടുകാര്‍ കൈ കാണിച്ച് ലോറി നിര്‍ത്തിക്കുകയായിരുന്നു.
പറൂസിറ്റിക്ക് സമീപം കൊന്നത്തടിയില്‍ നിര്‍ത്തിയ ലോറിയില്‍ നാട്ടുകാര്‍ മോട്ടോര്‍ വഴി വെള്ളം പമ്പുചെയ്താണ് തീയണച്ചത്. തീ പടര്‍ന്ന വൈക്കോല്‍ കെട്ടുകള്‍ ലോറിയില്‍നിന്ന് റോഡിലേക്ക് തള്ളിയതിനാല്‍ ദുരന്തം ഒഴിവാക്കി.
അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചു. ലോറിക്ക് നാശം സംഭവിച്ചിട്ടില്ല. പ്രദേശത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.വൈദ്യുതി ലൈനില്‍ നിന്നും തീപടര്‍ന്നതാകാം അപകടകാരണമെന്ന് കരുതുന്നു.
















