പാലക്കാട്: ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ആധാരം രജിസ്ട്രേഷന്,വിവാഹ രജിസ്ട്രേഷന്, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകള്‍, ആധാരത്തിന്റെ പകര്‍പ്പിനുള്ള അപേക്ഷകള്‍, ഗഹാന് (വായ്പ) എന്നിവയെല്ലാം തന്നെ ഓണ്‍ലൈനായി.
വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ പ്ര.യോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഇ-പേയ്മെന്റ് സംവിധാനം നിലവില്‍ വന്നതോടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ പകര്പ്പിനുമെല്ലാം ഒരു വ്യക്തിക്ക് ലോകത്തെവിടെ നിന്നും അപേക്ഷിക്കാം.
ഫീസ് ഓണ്‍ലൈനായി അടയ്ക്കാമെന്നത് കൂടാതെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംവിധാനം നിലവില്‍ വന്നതിനാല്‍ ബാധ്യതാ സര്ട്ടിറഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കും. ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി വിവരം അപേക്ഷയില്‍ നല്കിയ മൊബൈല്‍ നമ്പറില്‍ സന്ദേശമായെത്തും.
2017 ഫെബ്രുവരി 21 മുതല്‍ ആധാരം രജിസ്ട്രേഷന് ഇ-പേയ്മെന്റ് സംവിധാനം നിലവില്‍ വന്നതോടെ രജിസ്ട്രേഷന് മുന്‍പ് തന്നെ ഇ -ചലാനെടുത്ത് ട്രഷറിയില്‍ പണമൊടുക്കുന്ന രീതിയായി.
ഇതോടെ രജിസ്ട്രേഷന് സമയത്ത് തന്നെ ട്രഷറിയില്‍ നേരിട്ട് പണമെത്തും.സൊസൈറ്റി രജിസ്ട്രേഷന് നേരത്തെതന്നെ ഓണ്ലൈനാക്കിയിരുന്നെങ്കിലും 2017 മെയ് രണ്ട് മുതല്‍ ആരംഭിച്ച പുതിയ വേര്‍ഷനിലുള്ള ഓണ്‍ലൈന്‍ സൈറ്റ് കുറച്ച് കൂടി എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്കാന് സാധിക്കുന്നതാണ്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 1986 മുതല്‍ 2010 വരെയുള്ള അണ്ടര്‍വാല്വേഷന്‍ കേസുകള്‍ വളരെ കുറഞ്ഞ മുദ്രവില മാത്രം ഈടാക്കുകയും രജിസ്ട്രേഷന് ഫീസ് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തതിന്റെ ഫലമായി ആകെ 44,73,355 രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.
ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയ്ക്ക് പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു.
1960-ലെ തിരുവിതാംകൂര്‍-കൊച്ചി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ വലിയ തുക പിഴയായി അടയ്ക്കുന്നതിന് പകരം സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഒരു വര്‍ഷത്തിന് 500 രൂപ നിരക്കില്‍ ജില്ലയില്‍ 63 സൊസൈറ്റികള്‍ പുതുക്കുകയും 71,200 രൂപ സമാഹരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: