ലക്‌നൗ: യുപിയില്‍ ശനിയാഴ്ചകള്‍ പുസ്തക സഞ്ചിയില്ലാ ദിനം( നോ ബാഗ് ഡേ). അന്ന് കുട്ടികള്‍് പുസ്തകങ്ങളും നോട്ടുബുക്കുകളും ഒന്നിമില്ലാതെ വേണം സ്‌കൂളുകളില്‍ എത്താന്‍. വൈകിട്ട് നാലു വരെ കളിയും ചിരിയുമായി അവര്‍ക്ക് കഴിയാം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണിത് നടപ്പക്കുന്നത്.
ഇത് കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കും. അവരുടെ വ്യക്തിത്വം വികസിക്കാന്‍ ഇത് ഉതകും. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പറഞ്ഞു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്‌ളാസുവരെ ഇത് ബാധകമാണ്. ഇത് അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധവും മെച്ചപ്പെടുത്തും. ഭാരമേറിയ ബാഗുകള്‍ ഒരു ദിവസം മാറ്റിവയ്‌ക്കാമെന്ന ഗുണവും ഇതിനുണ്ട്.
തങ്ങളുടെ ഭാരത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ ഭാമുള്ള ബാഗുകളാണ് കുട്ടികള്‍ ദിവസവും ചുമക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അധ്യാപകര്‍ക്ക് അത്ര രസിച്ചിട്ടില്ല. അന്ന് ക്‌ളാസ് മുറികളില്‍ പഠനമില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കില്ല. കളിക്കുന്നതിനു പകരം കുട്ടികളെ വീട്ടിലിരുത്താനാകും രക്ഷിതാക്കളുടെ തീരുമാനം, . ഉച്ചവരെ ക്‌ളാസും ഉച്ച കഴിഞ്ഞ് കളിയും എന്നതാകും നല്ലത്. അവര്‍ പറയുന്നു.
















