ന്യൂദല്‍ഹി: രാസജൈവായുധങ്ങള്‍, ആണവയുധങ്ങള്‍, റേഡിയേഷനുകള്‍ എന്നിവ ചെറുക്കുന്ന കുപ്പായങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. 480 കോടി മുടക്കി സൈനികര്‍ക്കായാണ് ഇവ വാങ്ങുക. ഇവ ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ പ്രതിരോധ സഹകരണ സമിതി അനുവാദം നല്‍കി.
38,034 എം50 മുഖംമൂടികള്‍, ഭാരം കുറഞ്ഞ സ്യൂട്ടുകള്‍, പ്രത്യേക തരം പാന്റ്‌സുകള്‍, കൈയ്യുറകള്‍, ബൂട്ടുകള്‍, ബാഗുകള്‍, 854 ഏപ്രണുകള്‍ തുടങ്ങിവയ അടക്കമുള്ളവയാണ് വാങ്ങുക.ഇവ സൈന്യത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കും.
















