ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുറോപ്പ ലീഗിന്റെ ഫൈനലില്‍പ്രവേശിച്ചു. രണ്ടാം പാദ സെമിയില്‍ സെല്‍റ്റയെ സമനിലയില്‍ (1-1) തളച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഫൈനലിലെത്തിയത്.ഇരുപാദങ്ങളിലുമായി അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചുകയറി.
ഈമാസം 24 ന് അരങ്ങേറുന്ന കലാശക്കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡച്ച് ടീമായ അയാക്‌സിനെ നേരിടും. ആദ്യ പകുതിയില്‍ മാഞ്ചസ്റ്ററാണ് ആധിപത്യം പുലര്‍ത്തിയത്.കളം നിറഞ്ഞുകളിച്ച അവര്‍ ഒട്ടെറെ അവസരങ്ങളും സൃഷ്ടിച്ചു.പതിനേഴാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി. റാഷ്‌ഫോര്‍ഡിന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിംഗില്‍ നിന്ന് റാഷ്‌ഫോര്‍ഡ് ബോക്‌സിനകത്തേയ്‌ക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ ഉയര്‍ന്നു ചാടി തലവെച്ച് ഫെല്ലയ്‌നി വലയ്‌ക്കുളളിലാക്കി.
ഉണര്‍ന്നുകളിച്ച സെല്‍റ്റയുടെ മുന്‍ നിരക്കാര്‍ മാഞ്ചസ്റ്റര്‍ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി.പാബ്‌ളോ ഹെര്‍മന്‍ഡസും പിയോണി സിസ്‌റ്റോയും മാഞ്ചസ്റ്റര്‍ ഗോളിയെ പരീ്ക്ഷിച്ചു. ഒരിക്കല്‍ സിസ്‌റ്റോയുടെ നീക്കം ഗോളിനടുത്തെത്തിയതാണ്. പക്ഷെ 12 വാര അകലെ നിന്ന് യൂഡിറ്റി തൊടുത്തുവിട്ട ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേയ്‌ക്ക് പറന്നു.
കളിയവസാനിക്കാന്‍ അഞ്ചുമിനിറ്റുളളപ്പോള്‍ സെല്‍റ്റ ഗോള്‍ മടക്കി സമനില പിടിച്ചു.ബോണ്‍ഗോണ്ടയുടെ ക്രോസ് ഹെഡറിലൂടെ റോണ്‍കാഗ്‌ലിയ മാഞ്ചസ്റ്ററിന്റെ വലയിലേക്ക് തിരിച്ചുവിട്ടു.
ഗോള്‍ വീണതോടെ റോണ്‍കാഗ്‌ലിയയും എറിക്ക് ബെയ്‌ലിയും ഏറ്റുമുട്ടി. തുടര്‍ന്ന് ഇരുടീമുകളുടെയും ഒരുകൂട്ടം കളിക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റോണ്‍കാഗ്‌ലിയേയും എറിക്ക് ബെയ്‌ലിയേയും ചുവപ്പുകാര്‍ഡ് കാട്ടി റഫറി പുറത്താക്കി.
മത്സരത്തില്‍ തിരച്ചുവരാന്‍ അവസാന നിമിഷങ്ങളില്‍ സെല്‍റ്റയ്‌ക്ക് അവസരം ലഭിച്ചതാണ്. പക്ഷെ അവരുടെ ജോണ്‍ ഗ്യൂഡറ്റിക്ക് ക്ലോഡിയോ നല്‍കിയ പാസ് ഗോളാക്കി മാറ്റാനായില്ല.
















